ലോക് ഡൗണിൽ തൻ്റെ വാഡിലുള്ളവർക്ക് താങ്ങും തണലുമായി കൗൺസിലർ എടക്കണ്ടൻ യൂസുഫ്

കോട്ടക്കൽ: ലോക് ഡൗണിൽ തൻ്റെ വാഡിലുള്ളവർക്ക് താങ്ങും തണലുമായി കൗൺസിലർ എടക്കണ്ടൻ യൂസുഫ്. കോട്ടക്കൽ നഗരസഭ ഒന്നാം വാർഡിലെ കൗൺസിലർ എടക്കണ്ടൻ യൂസുഫ് തൻ്റെ വാഡിലുള്ള 206 കുടുംബങ്ങൾക്ക് സർക്കാർ അനുവധിച്ച റേഷൻ അരി സ്വന്തം വാഹനത്തിൽ വീടുകളിലെത്തിച്ചു കൊടുത്തു. ഇതോടെ വാഡിലുളളവർക്ക് റേഷൻ കടയിൽ ഉണ്ടായേക്കാവുന്ന തിരക്കും കൗൺസിലറുടെ അവസരോജിത ഇടപെടലിലൂടെ ഇല്ലാതായി. കഴിഞ്ഞാഴ്‌ചയിൽ തൻ്റെ വാഡിലെ കൂലിവേല ചെയ്തു ജീവിക്കുന്നവർക്ക് ഭക്ഷണ കിറ്റു നൽകിയും, ലോക് ഡൗൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ലഘുലേഖയും സാനിറ്റൈസറും നൽകിയിരുന്നു.
Comments are closed.