1470-490

ലോക്ക് ഡൗൺ പന്ത്രണ്ടാം നാളിലേക്ക്: അനുസരിക്കാതോടിയ 104 വാഹനങ്ങൾക്ക് തലശ്ശേരി പോലീസിൽ വിശ്രമം

തലശ്ശേരി: കോവിഡ് 19 വൈറസ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൌൺ നിബന്ധനകൾ അനുസരിക്കാതെ വെറുതെ റോഡിലിറങ്ങിയ 104 വാഹനങ്ങൾ കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ തലശ്ശേരി പോലീസ് പിടികൂടി.. വാഹനങ്ങൾ ഓടിച്ചവരെ കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.പി ടി കൂടിയ വാഹനങ്ങൾ തലശ്ശേരി പോലീസ് സ്റ്റേഷൻ കോംപൌണ്ടിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.- ജില്ലയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ ഓടിയതും പിടിച്ചെടുത്തതും തലശ്ശേരിയിലാണ് ‘ ഇനി കോടതിയുടെ പരിഗണനയിലൂടെയേ ഇവവിട്ടു നൽകൂ. — വെറുതെ പാരസിറ്റമോൾ ഗുളിക വാങ്ങാനെന്ന നാട്യത്തിലും മാർക്കറ്റിൽ മത്സ്യം വാങ്ങാനായും നാട്ടിൻ പുറങ്ങളിൽ നിന്ന് പത്ത് കിലോമീറ്ററോളം ബൈക്കോടിച്ച് തലശ്ശേരിയിൽ എത്തിയവരും പിടിയിലായവരിലുണ്ട്.-

Comments are closed.