കർണ്ണാടക അതിർത്തിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ…..
തലശ്ശേരി: കർണ്ണാടക അതിർത്തിയിൽ കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് തലശ്ശേരി, പാനൂർ സ്‌റ്റേഷനിലെ ആറംഗ സംഘ അഗ്നിശമനാ സേനാംഗങ്ങൾ. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അതിർത്തി കടന്നു വരുന്ന വാഹനങ്ങൾ അണു വിമുക്തമാക്കുന്നത്. ചെറുതും വലതുമായ വാഹനങ്ങൾ സോഡിയം ഹൈപ്പോ ക്ലോറൈഡ് വെള്ളത്തിൽ ചേർത്താണ് ശുചീകരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലാണ് ജോലി. തലശ്ശേരി റസ്ക്യൂ ഓഫിസർമാരായ വിനീഷ് നെയ്യോത്ത്, ബൈജു കോട്ടായി, ബിനീഷ്, പാനൂർ സ്‌റ്റേഷനിലെ റസ്ക്യൂ ഉദ്യോഗസ്ഥരായ ഷൈജു, വൈശാഖ്, ലിനീഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
Comments are closed.