1470-490

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും, മാസ്കുകളും വിതരണം ചെയ്തു.

വെള്ളാറ്റഞ്ഞൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വാർഡ് 2, 11 ന്റെ നേതൃത്വത്തിൽ വേലൂർ കൊവിഡ് 19 മായി ബന്ധപ്പെട്ടുള്ള ലോക്കൌട്ടിന്റെ ഭാഗമായി
ബുദ്ധിമുട്ട് അനുഭവിക്കുന്ന
ഇരുപത്തി അഞ്ചോളം കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കളും, ഭക്ഷ്യവസ്തുക്കളും അടങ്ങിയ കിറ്റുകളും, മാസ്കുകളും വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി പി.എൻ. അനിൽ മാസ്റ്റർ,
ദളിത് കോൺഗ്രസ്സ് കടവല്ലൂർ ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണൻ തയ്യൂർ. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് വി.സി. ജോഷി, ബൂത്ത് പ്രസിഡന്റ് ജോസ് പി.ഡി. , രാജൻ കെ.എ, യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് ഫ്രാന്റോ ഫ്രാൻസിസ് എന്നിവർ ചേർന്ന് വേലൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ എൽസി ഔസേഫ്, സിമി എൻ.ഡി, എന്നിവർക്ക് നൽകിയാണ് വിതരണം നടത്തിയത്. പഞ്ചായത്തംഗത്തംഗങ്ങൾ മുഖേനെയാണ് വാർഡുകളിൽ അവശ്യവസ്തുക്കളുടെ വിതരണം നടത്തിയത്..

Comments are closed.