1470-490

വ്യാജ വാറ്റ് നടത്തിയിരുന്ന മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : ചൊവ്വന്നുർ  നീന്തികുളത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ  വ്യാജ വാറ്റ് നടത്തിയിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വന്നൂർ കുട്ടംകുളം മുത്താളി സുബ്രമണ്യൻ (48)  കരിയത്തിൽ വീട്ടിൽ സുഗുണൻ (35) കണ്ടിരുത്തിയിൽ വീട്ടിൽ   ധജീഷ് (34)   എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. സുരേഷും  സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  വ്യാജ വാറ്റ് നടത്തിയിരുന്ന ഉപകരണങ്ങളും ചാരായവും സംഘത്തിൽ നിന്ന്  കണ്ടെടുത്തിട്ടുണ്ട്.  തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ. ആദിത്യക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ റെയ്ഡിലാണ് 75 ലിറ്ററോളം വാഷും ചാരായവും  കണ്ടെത്തിയത്. കോറോണ വൈറസ് ബാധയെ തുടര്‍ന്ന് ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടതിനാല്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വ്യാജ വാറ്റു നടക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം നീക്കം തടയണമെന്നുമുള്ള ജില്ല പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശവുമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ ഇ. ബാബു.,ആന്റണി ക്രോമ്സൺ,  എ.എസ്.ഐ.ഗോകുലൻ, ബി.പി. ഒ മാരായ മെൽവിൻ, വൈശാഖ് , സുമേഷ്, പ്രവീൺ, ഷിബിൻ, ഷജീർ, ഹരികൃഷ്ണൻ, അനൂപ്  എന്നിവരും ഉണ്ടായിരുന്നു.

Comments are closed.