1470-490

എടവൻ താഴ കോളനിയിലെ അടുപ്പുകളിൽ പുക ഉയരാതിരിക്കില്ല.

ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന കോളനിനിവാസികൾ,..
 

കുറ്റ്യാടി: നാട്ടിന്ന് ഭയം വിതറി കൊറോണ മഹാമാരി ജനങ്ങളെ ഒറ്റക്കിരുത്തിയപ്പോൾ സേവന സന്നദ്ധത യുമായി എത്തുകയാണ് ഒരു കൂട്ടം സാമുഹ്യ പ്രവർത്തകർ. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ. സ്ഥിതി ചെയ്യുന്ന  എടവന്‍ താഴ  കോളനികളിലെ മുഴുവന്‍ വീടുകളിലേക്കും ഭക്ഷണ വസ്തുക്കൾ എത്തിക്കുകയാണ്.
റേഷന്‍ കടകളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾക്ക് പുറമെ പിഞ്ചു കുട്ടികൾക്ക് അങ്കൻവാടികൾ മുഖേന ലഭിക്കുന്ന കിറ്റുകളും, രോഗികൾക്കും ഗർഭിണികൾക്കും മറ്റുമുള്ള മരുന്നും, അത്യാവശ്യമായി ആശുപത്രിയിൽ എത്തേണ്ടവർക്ക് വാഹനസൗകരവും ഏർപെടുത്തുകയാണ് .യാത്രാ വഴിയിൽ
കോറോണ വിപത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ പറ്റിയും മുറപോലെ വിശദീകരിക്കുകയും ചെയ്യുകയാണ്. എല്ലാത്തിനും ചുക്കാൻ പിടിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് അംഗം ഗീതയും, സാമൂഹ്യ പ്രവർത്തകനും
 വാര്‍ഡ് പ്രസിഡന്റുമായ  ഇഎം അസ്ഹര്‍ന്‍റെയും നേതൃത്വത്തിൽ ജനകീയ സഹകണത്തോടെയാണ് ഇവിടെ സാമൂഹ്യ പ്രവർത്തനം സജീവമാകുന്നത്.

Comments are closed.