1470-490

ആറാട്ടുപുഴ പൂര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്തി.

ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയായ ആറാട്ടുപുഴ പൂര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പൂരപ്രേമികളുടെ മനസുകളെ നൊമ്പാരത്തിലാക്കുന്നു.

ഇന്ന് 1438 മത് പൂരമാണ് നടക്കേണ്ടത് 24 ദേവി ദേവൻമാർ പങ്കെടുക്കുന്ന പൂര എഴുന്നെള്ളിപ്പുകൾ, ,ദേവ സംഗമ കൂട്ടിയെഴുന്നള്ളിപ്പിൽ പാണ്ടി പഞ്ചാരി മേളങ്ങൾ, തൃപ്രയാർ തേവരുടെ വരവേൽപ്പും മന്ദാരം ക്കടവിെലെ ആറാട്ടും ഉപചാരം ചൊല്ലലും ചമയ ദ്രവ്യ സമർപ്പണങ്ങളും അടുത്ത വർഷത്തെ പൂരം തിയതി ഗ്രഹിക്കൽ ചടങ്ങുകളും എല്ലാം കോവീട് 19 മഹാമാരിയെ തുടർന്ന് ഇല്ലാതെയായി . വിശാലമായ പൂരപ്പാടം ഇന്ന് ഐതിഹ്യ ആചാരങ്ങളോ, അഴക് വിടർത്തുന്ന ഗജവീരൻമാരോ മേളമുഴക്കമോ, ജന നിബിഡതയോ, അലങ്കാര പന്തലുകളുടെ ദീപപ്രഭയോ പൂര കച്ചവടക്കാരോ ഇല്ലാതെ പൂരപ്പാടം വിശാല വിജനമാണ്. തൃപ്രയാർ തേവരെ വരവേൽക്കാനായി ആറാട്ടുപുഴ പൂരപ്പാടത്ത് പന്തൽ കാൽനാട്ടു കർമ്മം നടത്തിയെങ്കിലും .പിന്നിട് രാജ്യത്ത് ലോക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഒരു പൂര കാലം കൂടി കടന്നു പോകുമ്പോഴും ആറാട്ടുപുഴ ദേശക്കാരിൽ നിലനിൽക്കുന്നു പൂര ഓർമ്മകൾ വലുതാണെന്നും വർഷങ്ങൾക്കു മുമ്പ് മഴമൂലം പൂരം ചടങ്ങുകൾ മാത്രമായി നടത്തിയതല്ലാതെ തലമുറകളുടെ ഓർമ്മകളിൽ പോലും ഇത്തരം ഒരവസ്ഥയിലൂടെ പൂരക്കാലം കടന്നു പോയിട്ടില്ല എന്ന് ആറാട്ടുപുഴ ദേശക്കാരനായ കൃഷ്ണൻ പറഞ്ഞു.
ആറാട്ടുപുഴ പൂരവും ഇരുപത്തിനാല് പങ്കാളി ക്ഷേത്രങ്ങളിലെ ഉത്സവവും ഒഴിവാക്കിയതോടെ ലക്ഷക്കണക്കിന് പൂരപ്രേമികളും, മേള കമ്പക്കാരും നിരാശയിലാണെങ്കിലും നാടിന് ഒരാപത്ത് വന്നാൽ അതിന് മുകളിൽ ഒരു ആഘോഷവും ഇല്ലെന്ന അഭിപ്രായം തന്നെയാണ് എല്ലാവർക്കും. കുംഭമേള കഴിഞ്ഞാൽ പഴക്കം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും രണ്ടാം സ്ഥാനത്ത് തന്നെയാണ് പെരുവനം -ആറാട്ടുപുഴ പൂരങ്ങളുടെ സ്ഥാനം. ആറാട്ടുപുഴ പൂരത്തിന് ഇരുപത്തിയെട്ട് ദിവസം മുൻപ് ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ കൊടിമരം നാട്ടുന്നതോടെയാണ് മധ്യകേരളമാകെ വ്യാപിച്ചുകിടക്കുന്ന ലോക പ്രശസ്തമായ ആറാട്ടുപുഴ പൂരാഘോഷങ്ങൾക്ക് തുടക്കമാവുന്നത്.ഇതോടെ എല്ലാ പങ്കാളി ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ തകൃതിയാവുകയും, അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. പഞ്ചാരിയും, ആനചമയങ്ങളും പിറന്നു വീണ പെരുവനം ഗ്രാമക്കാർ പൂരവും, മേളവും, ആഘോഷങ്ങളും ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ജനതയാണ്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ആറാട്ടുപുഴ പൂര ചടങ്ങുകൾ
മുടങ്ങിയതിനെത്തുടർന്ന് 24 ഘടക ക്ഷേത്രങ്ങളിലെ തന്ത്രിമാരുമായിആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആറാട്ടുപുഴ ക്ഷേത്ര ക്ഷേമ സമിതി സെക്രടറി അഡ്വക്കേറ്റ് കെ.സുജേഷ് പറഞ്ഞു.

ലോകത്ത് എവിടെ താമസിക്കുന്നവരായാലും പെരുവനം -ആറാട്ടുപുഴ പൂരമായാൽ പൂരപ്പാടത്ത് എ തിയിരിക്കും. പണ്ടുകാലത്ത് വീടുവിട്ട് പോയ പെരുവനം ഗ്രാമക്കാർ പെരുവനം പൂരത്തിന് എത്തിയില്ലെങ്കിൽ മരിച്ചു വെന്ന് സങ്കൽപ്പിച്ച് പിണ്ഡം വച്ചിരുന്നു.അത്രയ്ക്കുണ്ടായിരുന്നു ഈ ദേശക്കാരുടെ പൂര സങ്കല്പം.

Comments are closed.