1470-490

കോവിഡ് 19 : മദ്രസ അധ്യാപകർക്ക് താൽക്കാലിക ആശ്വാസമായി 2000 രൂപ നൽകുന്നു

കോവിഡ് 2019 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മദ്രസകൾ അടഞ്ഞു കിടക്കുന്നതിനാൽ തുച്ഛ വരുമാനക്കാരായ മദ്രസ അധ്യാപകർ പ്രയാസമനുഭവിക്കുകയാണ്. ഇത്തരുണത്തിൽ കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2020 മാർച്ച് മാസം വരെ വിഹിതമടച്ചു വരുന്ന മദ്രസ അധ്യാപകർക്ക് താൽക്കാലിക ആശ്വാസം ആയി 2000 രൂപ നൽകുമെന്ന് ചെയർമാൻ എം.പി.അബ്ദുൾ ഗഫൂർ അറിയിച്ചു. www.kmtboard.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അംഗങ്ങൾക്ക് അവരവരുടെ അംഗത്വ നമ്പറും, ആധാർ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഓൺലൈൻ അപേക്ഷ മാത്രമെ സ്വീകരിക്കുകയുള്ളൂ. അപേക്ഷകൾ 2020 ഏപ്രിൽ 30ന് മുമ്പ് സമർപ്പിക്കേണ്ടതാണ്. സംശയ നിവാരണത്തിന് 9188 230577, 9037 749088 എന്നീ നമ്പറുകളിൽ വിളിക്കുക.

Comments are closed.