1470-490

വളാഞ്ചേരി പുക്കാട്ടിരി സ്വദേശിക്ക് തൃശൂരിൽ നിന്ന് മരുന്നെത്തിച്ച് ഹൈവേപോലിസ്.

വളാഞ്ചേരി: സ്ഥിരമായി കഴിച്ച് കൊണ്ടിരുന്ന മരുന്നു ലഭ്യമാവാതെ ബുദ്ധിമുട്ടിലായ വളാഞ്ചേരി പുക്കാട്ടിരി സ്വദേശിക്കാണ് കേരള ഹൈവേപോലിസ് തുണയായത്.തൃശൂർ ജൂബിലി ഹോസ്പ്പിറ്റലിലെ ചികിൽസയിലായതിനാൽ അവിടെയുള്ള മരുന്നു ഷോപ്പിൽ മാത്രമെ ഈ മരുന്ന് ലഭ്യമാകുമായിരുന്നുള്ളു. തുടർന്നാണ് ഹൈവേ പോലിസിന്റ 112 നമ്പറിൽ രജിസ്ടർ ചെയ്യുന്നത് .ശനിയാഴ്ച രാവിലെ 11.30 ന് തൃശൂരിലെ തച്ചുപറമ്പിൽ മിഷൻ മെഡിക്കൽ ഷോപ്പിൽ നിന്നും തൃശൂർ ഹൈവേ പോലീസ് മരുന്ന് കൈപ്പറ്റി ചങ്ങരംകുളത്ത് വച്ച് വളഞ്ചേരി ഹൈവേ പോലീസിന് കൈമാറി. വെകീട്ട് അഞ്ചോടെ വളാഞ്ചേരിയിൽ വെച്ച് മരുന്ന് കൈമാറി. വളാഞ്ചേരി ഹൈവേ പോലിസ് സബ് ഇൻസ്പെക്ടർ മോഹൻദാസ്, സി.പി.ഓ മാരായ ശ്രീകുമാർ, രതീഷ്, വളാഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ നസീർ തീരൂർക്കാട് തുടങ്ങിയർ നേതൃത്വം നൽകി.

Comments are closed.