1470-490

വളാഞ്ചേരി നഗരസഭ കടുങ്ങാട് ഡിവിഷനിലെ മുഴുവൻ വീടുകളിലും ഹാന്റ് വാഷും, മാസ്ക്കും വിതരണം ചെയ്തു.

വളാഞ്ചേരി: നഗരസഭ കടുങ്ങാട് ഡിവിഷൻ 10 ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഡിവിഷനിലെ മുഴുവൻ വീടുകളിലും ഹാന്റ് വാഷും മാസ്ക്കും വിതരണം ചെയ്യുന്നതിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫസീല നാസർ മാളിയേക്കൽ ആയിഷാബി, പാണത്തൊടി പാത്തുമ്മ എന്നിവർക്ക് നൽകി നിവഹിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരായ ജെ.പി.എച്ച്.എൻ ഗീത, ആശാ വർക്കർ ശ്രീജ,എന്നിവർ സന്നിദ്ധരായി.കോവിഡ് -19 ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി വാർഡിൽ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീടുകളിൽ ഹാന്റ് വാഷും മാസ്കും വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തിരുന്നു. വാർഡിലെ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ വഴി ഇവ വിതരണം ചെയ്യുമെന്ന് കൗൺസിലർ ഫസീല നാസർ പറഞ്ഞു.
#stayhome #staysafe
#keepsocialdistance

Comments are closed.