1470-490

പ്രതിരോധ പ്രവർത്തനങ്ങൾക്കായി യു.ആർ. പ്രദീപ് എം.എൽ.എയുടെ ഹെൽപ് ഡെസ്‌ക്


ചേലക്കര നിയോജകമണ്ഡലത്തിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കാൻ യു.ആർ. പ്രദീപ് എം.എൽ.എ ഹെൽപ് ഡെസ്‌ക് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്ന്, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനും പ്രായമായവർക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കും മരുന്ന്, ഭക്ഷണം, റേഷൻ സാധനങ്ങൾ, മറ്റു അവശ്യസാധനങ്ങൾ എന്നിവ എത്തിച്ച് കിട്ടുന്നതിനും ഹെൽപ് ഡെസ്‌കിലെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗവൺമെന്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും യു.ആർ. പ്രദീപ് എം.എൽ.എ യോഗം വിളിച്ചു ചേർത്തു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ പോകേണ്ട ആരോഗ്യ വിഭാഗം ജീവനക്കാരുടെ യാത്രസൗകര്യത്തിനായി ചേലക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. കാലത്ത് 7 മണിക്കാണ് ചേലക്കരയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുളള സർവീസ്. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് മെഡിക്കൽ കോളേജിൽ നിന്ന് ചേലക്കരയിലേക്ക് പുറപ്പെടും.
ഹെൽപ് ഡെസ്‌ക് നമ്പറുകൾ – 9446344975, 9947510407, 9544545351, 9947338483, 9846206060

Comments are closed.