1470-490

മനുഷ്യന്ന് മരണവീട് സമ്മാനിച്ച കൊറോണ, സബീഷ് മാഷ് കവിത എഴുതുകയാണ്

  യുവ കവി സബീഷ് തൊട്ടിൽ പാലം

രഘുനാഥ്.സി.പി

കുറ്റ്യാടി :- മനുഷ്യകുലത്തിന്റെ അന്തകനായി പിറവി എടുത്ത കോറോണ മഹാമാരി രാജ്യങ്ങളെ പൂർണമായും കൈയ്യിലൊതുക്കിയ നാളുകൾ മനുഷ്യരാശി വീടുകളിലേക്ക് ഒതുങ്ങി. ആശങ്കയുടെ മുൾമുനയിൽ തന്റെ സർഗ വാസനയിൽ തൂലിക ചലിപ്പിക്കുകയാണ് കുറ്റ്യാടിയിലെ ഒരു സ്വകാര്യ സ്കൂൾ അദ്ധ്യാപകനായ സബീഷ് തൊട്ടിൽ പാലം
കോ വിഡ്19 ഭീതി പടർത്തുന്ന നാളുകളിൽ തന്റെ വീട്ടിൽ ഇരുന്നു 
“പ്രണയിനി “യെന്ന പേരിൽ കവിത
എഴുതി കൊണ്ടിരിക്കുകയാണ്.
മനുഷ്യ ശരീരങ്ങളെ. മാത്രം കൊതിക്കുന്ന തികഞ്ഞപ്രണയ ദാഹിനിയാണ് കൊറോണ വൈറസ് എന്നതാണ് കവിതയുടെ ഉള്ളടക്കം.കൊറോണ വൈറസിനെ മനുഷ്യനെ ആർത്തി യോടെ പ്രണയിച്ച് കൊല്ലുന്ന അപ്സരസായി ഉപമിച്ചിരിക്കയാണ് കവി.
 ആധുനിക മനുഷ്യന്റെ കപട ചേഷ്ടകളെക്കുറിച്ചും
കവിതയിൽ പ്രതി പാദിച്ചിരുക്കുന്നത് കാണാം.ഇതിനകം ഇദ്ദേഹത്തിന്റെതായി നിരവധി കവിതകൾ
ആനുകാലികങ്ങളിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജില്ലാ, തല കേരളോത്സവവേദികളിൽ ഉൾപെടെ നിരവധി കവിത ,കഥ രചന
മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പട്ടങ്ങൾ എന്ന കവിത സമാഹാരത്തിന്ന് മികച്ച കവിതാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 
ബലൂണുകൾ ,പൂച്ചകൾ,
ചോദ്യം, നേരം, കറുപ്പ് ,കടൽ  ,പല്ലി ,തുടങ്ങിയ നിരവധി കവിതകൾ സബീഷ് തൊട്ടിൽ പാലത്തിന്റെ തൂലികയിൽ നിന്നും ഉതിർന്ന് വീണ രചനകളാണ്.  

Comments are closed.