1470-490

അതിഥി തൊഴിലാളികൾക്കുള്ള അരിയും ആട്ടയും നൽകി.

ബാലുശ്ശേരി:- സിവിൽ സപ്ലൈസിൽ നിന്ന് ലഭ്യമായ സൗജന്യ ഭക്ഷ്യധാന്യ ക്വിറ്റ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്ക് നൽകി. അരി, ആട്ട എന്നീ ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്തിൽ താമസിക്കുന്ന 387 അതിഥി തൊഴിലാളികൾക് താമസ സ്ഥലങ്ങളി എത്തിച്ച് നൽകിയത്. ഭക്ഷ്യധാന്യക്വിറ്റ് വിതരണത്തിന് ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, സിക്രട്ടറി കെ.ടി.മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. അസി. സിക്രട്ടറി കെ.കെ.ഷിബിൻ, ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ ടി.കെ സുരേഷ് കുമാർ, വില്ലേജ് ഉദ്യോഗസ്ഥൻ സുദീപ്, പോലീസ് ഉദ്യോഗസ്ഥൻ പി.സി. പ്രസാദ് എന്നിവർ സന്നിഹിതരായി.

Comments are closed.