ആവശ്യമായ മരുന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസപറ്റിൽ നിന്ന് എത്തിച്ച് നല്‍കി.

ചാലക്കുടിഃ വാര്‍ഡ് കൗണ്‍സിലറുടെ ഇടപെടലില്‍ കോവിഡ് 19 മൂലം നടക്കുന്ന ലോക്കൗട്ട് മൂലം ആവശ്യമായ മരുന്ന് കൂടപ്പുഴയിലെ രാജമ്മ വല്യമ്മക്ക് (83)
എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസപറ്റിൽ നിന്ന് എത്തിച്ച് നല്‍കി.ചാലക്കുടി നഗരസഭ വാർഡ് 12.തിരുമാന്ധാംകുന്ന് വാര്‍ഡിലെ,തിരുമാന്ധാംകുന്ന് അമ്പലത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കല്‍ സതി നാരായണന്‍റെ അമ്മയായ രാജമ്മ വല്ല്യമ്മക്കാണ് സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയിയുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കിയത്.അവശ്യ മരുന്ന് എറണാകുളത്ത് പോയി വാങ്ങാന്‍ പറ്റാത്ത വിവരം വീട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിജന്‍ മത്തായിയെ അറിയിച്ചതിനെ തുടര്‍ന്ന് ജിജന്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ഒ.ജോയിയെ ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സ് അവശ്യ മരുന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് സംഘടിപ്പിച്ച് കൊണ്ടുവന്നത്.സ്റ്റേഷന്‍ ഓഫീസര്‍ സി.ഒ.ജോയോ മരുമകന്‍ നാരായണനെ വീട്ടില്‍ ചെന്ന് മരുന്ന് ഏല്‍പ്പിച്ചു.കൗണ്‍സിലര്‍ ജിജന്‍ മത്തായി, ഫയര്‍ ഓഫീസര്‍മാരായ ഉല്ലാസ് ഉണ്ണികൃഷണൻ-
എസ്.എസ് .സെൻകുമാർ എന്നിവരും സ്റ്റേഷന്‍ ഓഫീസറോടൊപ്പം ഉണ്ടായിരുന്നു.
Comments are closed.