1470-490

ലോക് ഡൗൺ: കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആയിരം രൂപ ധനസഹായം


കോവി ഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ആയിരം രൂപ പ്രത്യേക ധനസഹായമായി അനുവദിക്കുന്നു.
തൊഴിലാളിയുടെ പേര് രജിസ്റ്റർ നമ്പർ വിലാസം രജിസ്റ്റർ ചെയ്ത വർഷം ജനന തീയതി അവസാനം അംഗത്വം പുതുക്കിയ വർഷം ബാങ്ക് അക്കൗണ്ട് നമ്പർ IFSC ഫോൺ നമ്പർ കുടുംബത്തിലെ ഏതെങ്കിലും അംഗം ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളി ആണെങ്കിൽ ടിയാളുടെ പേരും രജിസ്റ്റർ നമ്പറും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ kbocwwbkzd@gmail.co എന്ന ഇ മെയിലിലേക്കോ
9400915924
9946014439
7994253915
9645001833 എന്നീ
Whatsapp നമ്പരുകളിലേക്കോ അയക്കാവുന്നതാണെന്ന് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിക്കുന്നു.

Comments are closed.