1470-490

എൽ.ഡി.എഫ് ഭക്ഷ്യ, അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

പി.കെ.രവീന്ദ്രൻ മാസ്റ്റർ ആദ്യവിതരണം നടത്തുന്നു.

രഘുനാഥ്.സി.പി.

കുറ്റ്യാടി :-കൊറോണ ലോക്ക് ഡൗണിൽ
പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഊരത്ത് മേഖല എൽ.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ,അവശ്യ വസ്തു കിറ്റുകൾ വിതരണം ചെയ്തു.
പഞ്ചസാര, ചായ, വെളിച്ചെണ്ണ, മുളക്, പരിപ്പ്, കടല, വലിയ ഉള്ളി, റവ, സോപ്പുപൊടി തുടങ്ങിയവയാണ് കിറ്റുകളിൽ ഉൾപെടുത്തിയിരിക്കുന്നത്. പ്രദേശത്തവാസികളുടെ സാമ്പത്തിക സഹായത്തോടെയാണ് കിറ്റുകൾ തയ്യാറാക്കിയത്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ മാസ്റ്റർ കെ.കെ ഷിയാദിന്ന് ആദ്യ കിറ്റ് നൽകി വിതരണം തുടങ്ങി. ബി.എം.ചന്ദ്രൻ , വി.ബാലൻ, പി.കെ.വാസു, കെ.പി. ബിജേഷ്, പ്രമോദ് എൻ.കെ, അനിൽ യു.കെ. എന്നിവർ നേതൃത്വം നൽകി.

Comments are closed.