കൊരട്ടി പോലീസ് സ്റ്റേഷനിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.

ഭൂഗര്‍ഭ ജല വകുപ്പിന്റെ സഹകരണത്തോടെയാണ് കുടിവെള്ള പദ്ധതി അടിയന്തിരമായി നടപ്പിലാക്കിയത്.പോലീസ് സ്റ്റേഷനിലും, ക്വാര്‍ട്ടേഴ്സുകളിലും ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഇരുപത്തിനാല് മണിക്കൂര്‍ ഡ്യൂട്ടിയായത്തോടെ ദൈന്യം ദിന കാര്യങ്ങള്‍ക്ക് വരെ വെള്ളമില്ലാത്ത അവസ്ഥയിലായിരുന്നു.ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്റ്റേഷന് എസ് .എച്ച്. ഒ ബി. കെ. അരുണ്‍ ബി. ഡി. ദേവസി എംഎല്‍എയോട് അഭ്യര്ത്ഥിച്ചത്തിനെ തുടര്‍ന്ന് അടിയന്തിരമായി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവാന്‍ കുഴല്‍ കിണര്‍ അടിച്ച് വെള്ളമെത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു. ഭൂഗര്‍ഭ ജല വകുപ്പ് രണ്ട് ദിവസങ്ങള്‍ കൊണ്ട് വേണ്ട നടപടികള്‍ സ്വീകരിച്ച് കുഴല്‍ കിണര്‍ അടിച്ച് മോട്ടോറും മറ്റും സ്ഥാപ്പിച്ച്.പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബി. ഡി. ദേവസി എംഎല്‍എ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്. എച്ച്. ഒ. ബി. കെ. അരുണ്‍, എസ്. ഐ. രാമു ബാല ചന്ദ്ര ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.