1470-490

ആരോഗ്യ പ്രവർത്തകർക്ക് കൈത്താങ്ങായി എൻ.ജി.ഒ. അസോസിയേഷൻ.

എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ആരോഗ്യ സുരക്ഷ ഉപാധികൾ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.ടി.മധു മെഡിക്കൽ ഓഫീസർ ഡോ: ഹെലനക്ക് കൈമാറുന്നു.

ബാലുശ്ശേരി : കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എരമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് എൻ.ജി.ഒ അസോസിയേഷൻ ത്രിലെയർ മാസ്ക്ക് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ .എം.ടി.മധുവിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: ഹെലന ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സിവിൽ സർവ്വീസ് ഓർഗനൈസർ ഷാജീവ് കുമാർ ബ്രാഞ്ച് സെക്രട്ടറി പ്രദീപ് സായ് വേൽ എന്നിവർ സംബന്ധിച്ചു.

Comments are closed.