അരുത്, ആരും അന്നമില്ലാതിരിക്കരുത് , ഭക്ഷ്യവസ്തുക്കളുമായി യൂത്ത് കോൺഗ്രസ് വീടുകളിലേക്ക്.

രഘുനാഥ്.സി.പി
കുറ്റ്യാടി: കൊറോണാമഹാമാരിയിൽ രാജ്യം ഞെട്ടിവിറയ്ക്കുമ്പോൾ കുറ്റ്യാടിയിലെ ഒരു കൂട്ടം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ സഞ്ചിയുമായി എത്തുകയാണ്. സ്വന്തം വാഹനവും, പണവും ആദ്യമെടുത്ത് അടുത്ത കൂട്ടുകാരിൽ നിന്നും ലഭിച്ച പണവും ഉപയോഗിച്ചാണ് ആവശ്യമായ ഭക്ഷണ വസ്തുക്കൾ വീടുകളിൽ എത്തിക്കുന്നത്. അരി, വെളിച്ചണ, കടല, ഉപ്പ്, പരിപ്പ് തുടങ്ങിയ അവശ്യവസ്തുക്കളാണ് കിറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളയന്നൂർ, ഊരത്ത്, കമ്മനതാഴ, തുടങ്ങിയ പ്രദേശങ്ങിലാണ് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്.കോറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പൂർണ സുരക്ഷിതത്ത്വം പുലർത്തിയാണ് ഭക്ഷണ വിതരണം ക്രമികരിച്ചിരിക്കുന്നതെന്നും, പ്രത്യേക സാഹചര്യത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കി സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ഭക്ഷ്യവസ്തു വിതരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് വടകര പാ ർലിമെന്റ് ഉപാദ്ധ്യക്ഷൻ ശ്രീജേഷ് ഊരത്ത്, നിയോജക മണ്ഡലം ജന: സിക്രട്ടറിമാരായ അസ്ഹർ കുറ്റ്യാടി, ജിതിൻ കെ.കെ.എന്നിവർ പറഞ്ഞു.
Comments are closed.