1470-490

ചരമം

ബസ്സപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു.

ബാലുശ്ശേരി: ബസ്സപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ്സ് ജീവനക്കാരൻ ഇയ്യാട് മുരിക്കണം കുന്ന് ചെങ്ങളം കണ്ടി സി.പി. വീരേന്ദ്രൻ (53) മരിച്ചു.
എരമംഗലം ബാലുശ്ശേരി പൂനത്ത് കൂട്ടാലിട റൂട്ടിലോടുന്ന നാഷണൽ ബസ്സ് കണ്ടക്ടറായിരുന്നു. 2019 ആഗസ്റ്റ് 17 ന് ബാലുശ്ശേരി ഹൈസ്കൂൾ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ കണ്ടക്ടറായിരുന്ന വീരേന്ദ്രന് ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.പരേതനായ ചെങ്ങളം കണ്ടി പുറായിൽ ചോയിയുടെ മകനാണ്. മാതാവ്: ജാനു
ഭാര്യ: ലസ് ലി (ലാലി)
മക്കൾ: ആദി ശ്രീ (പ്ലസ് ടു ) , ആദിത്യനാഥ് എട്ടാം ക്ലാസ്സ് (ഇരുവരും കോക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ.

സഹോദരങ്ങൾ: വത്സല, കോമള, ശിവദാസൻ, ദിനേശൻ, സതി, രജിത, പരേതയായ ഹേമലത.
സഞ്ചയനം: ബുധനാഴ്ച

Comments are closed.