1470-490

കോവിഡ് 19: 1236 അഗതികൾക്ക് അഭയം നൽകി തൃശൂർ ജില്ലാ ഭരണകൂടം


കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നവർക്ക് താൽക്കാലിക ഷെൽട്ടർ ഒരുക്കി ജില്ലാ ഭരണകൂടം. ജില്ലയിൽ 32 ഷെൽട്ടറുകളിലായി 1236 പേർക്കാണ് ജില്ലാ ഭരണകൂടം അഭയം നൽകി സംരക്ഷിച്ചിരിക്കുന്നത്. കോർപ്പറേഷൻ/ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവ തിരിച്ചുള്ള കണക്ക് പ്രകാരമാണിത്. ഇതനുസരിച്ച് ഏറ്റവും കൂടുതൽ പേർക്ക് അഭയം നൽകിയിരിക്കുന്നത് തൃശൂർ കോർപ്പറേഷനിലാണ്. അഞ്ച് ഷെൽട്ടറുകളിലായി 586 പേരെയാണ് കോർപ്പറേഷനു കീഴിൽ താമസിപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം ഗുരുവായൂർ മുൻസിപ്പാലിറ്റിയ്ക്കാണ്. മൂന്ന് ഷെൽട്ടറുകളിലായി 262 പേരാണ് ഇവിടെയുള്ളത്. 1256 അന്തേവാസികളിൽ 155 സ്ത്രീകളും 1054 പുരുഷൻമാരും 27 കുട്ടികളുമാണുള്ളത്.

Comments are closed.