1470-490

കോവിഡ് – 19; പോലീസ് ജനങ്ങളോടൊപ്പമുണ്ട്. പരാതി നൽകാൻ ഓൺലൈൻ സംവിധാനമൊരുക്കി വളാഞ്ചേരി പോലീസ്

വളാഞ്ചേരി: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ വാഹനസൗകര്യമില്ലാത്തതിനാൽ പരാതി നൽകാൻ സ്റ്റേഷനിൽ എത്താൻ പ്രയാസമനുഭവിക്കുന്നവർക്കും സ്റ്റേഷനിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടി വീട്ടിൽ ഇരുന്ന് തന്നെ പരാതി നൽകാനുള്ള ഇ.മെയിൽ ഐഡി വളാഞ്ചേരി പോലീസ് പ്രസിദ്ധപ്പെടുത്തി.ഇ.മെയിൽ വഴി ജനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്നതാണെന്നും വളാഞ്ചേരി പോലീസ് പറഞ്ഞു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ച് പുറത്തിറക്കുന്നവരോട് വീടുകളിലേക്ക് മടങ്ങാൻ പോലീസ് കാണിക്കുന്ന നിർബന്ധം ശകാരമായി തോന്നാതെ നാടിന്റെയും ജനങ്ങളുടേയും രക്ഷയ്ക്കാണ് പോലീസ് അത്തരത്തിൽ നിർബന്ധം പിടിക്കുന്നതെന്ന് പൊതു ജനം മനസ്സിലാക്കണമെന്നും വളാഞ്ചേരി പോലീസ് പറഞ്ഞു.
വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്കുള്ള പരാതികൾ പൊതുജനങ്ങൾ sivlchypsmpm.pol@kerala.gov.in എന്ന വളാഞ്ചേരി പോലീസ് സ്റ്റേഷന്റെ ഔദ്യോഗിക Email ൽ അയക്കുക.

Comments are closed.