ബാലുശ്ശേരിയിൽ വൻ വ്യാജമദ്യ വേട്ട

ബാലുശേരി എക്സൈസ് റെയ്ഞ്ച് പാർട്ടിയും കോഴിക്കോട് ഇൻറലിജന്റ്സ് ബ്യൂറോയും സംയുക്തമായി നടുവണ്ണൂർ മന്ദങ്കാവ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തു.കഴിഞ്ഞ ദിവസം മന്ദങ്കാവിൽ വച്ച് 300 ലിറ്റർ വാഷ് എക്സൈസ് കണ്ടെത്തിയിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.ശശി, പ്രജിത്ത്.v.സിവിൽ എക്സൈസ് ഓഫീസർമാരായ നൈജീഷ്.ടി, ഷിജു.ടി, WCEO സുജ, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു. സ്ഥലത്ത് പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് എക്സെസ് ഇൻസ്പെകടർ മനോജ് പടിക്കത്ത് അറിയിച്ചു.
Comments are closed.