1470-490

പക്ഷി മൃഗാദികൾക്ക് കുടിവെളളം നൽകി പഴയന്നൂർ നഗരസഭ


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണായപ്പോൾ പക്ഷി മൃഗാദികൾക്കായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 24 ഇടങ്ങളിൽ പക്ഷി മൃഗാദികൾക്ക് കുടിവെള്ള സംവിധാനം ഒരുങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പത്മകുമാർ ചേലക്കര ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം നിർവഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഗായത്രി ജയൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, മെമ്പർമാർ, ബ്ലോക്ക് ബിഡിഒ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Comments are closed.