1470-490

വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി

പരപ്പനങ്ങാടി: കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി പൂട്ടിയതോടെ നാട്ടിന്‍പുറങ്ങളില്‍ ചാരായം വാറ്റുന്നത് വ്യാപകമായിരിക്കുകയാണ്. ഇന്ന് പരപ്പനങ്ങാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ് ഉപകരണങ്ങളും ചാരായം ഉല്‍പ്പാദിപ്പിക്കാനുള്ള വാഷും കണ്ടെത്തി.

 പരപ്പനങ്ങാടി കീഴ്ച്ചിറ കല്‍പ്പുഴയുടെ തീരത്തുനിന്നാണ് കുഴിച്ചിട്ടനിലയില്‍ നൂറ് ലിറ്ററോളം വാഷ് കണ്ടെത്തിയത്. വാറ്റുന്നതിന് ഉപയോഗിക്കുന്ന ഇല്ലിച്ചട്ടിയും കണ്ടെടുത്തിട്ടുണ്ട്. പ്രതി കളെകുറിച്ചുള്ള വിവരം ലഭിച്ചതായി സൂചനയുണ്ട്.  ചാരായ നിരോധനത്തിന് മുന്‍പുള്ള ചില വാറ്റുകേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജന്‍സിന്റെ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരാ വി കെ സൂരജ്, പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഭാഷ് ,വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Comments are closed.