സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി.

വടക്കാഞ്ചേരി നഗരസഭയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കുള്ള ക്ലസ്റ്റർ തിരിച്ചുള്ള പരിശീലനം പൂർത്തിയായി. 10 വാർഡുകൾ വീതമുള്ള നാല് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ വാർഡിൽ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി മേഖലയിലെ സന്നദ്ധ പ്രവർത്തകർക്ക് ബിആർസി ഓഡിറ്റോറിയത്തിലും മുണ്ടത്തിക്കോട് മേഖലയിലെ രണ്ട് ക്ലസ്റ്ററുകളിലായുള്ള സന്നദ്ധ പ്രവർത്തകർക്ക് മിണാലൂർ വായനശാല, പകൽവീട് എന്നിവിടങ്ങളിലുമായാണ് പരിശീലനം നൽകിയത്.
പോലീസ് ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് നഗരസഭ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം ഒരുക്കിയത്. വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ബിന്ദു ലാൽ, ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ബിന്ദു തോമസ്, ആർഎംഒ റഷീദ്, വടക്കാഞ്ചേരി ഫയർ ഓഫീസർ ലാസർ, ഡോക്ടർ രാധിക, എന്നിവർ പ്രവർത്തകർക്കുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തു,
നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ് വൈസ് ചെയർമാൻ എം ആർ സോമ നാരായണൻ. സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ആർ അനൂപ് കിഷോർ, എൻ കെ പ്രമോദ് കുമാർ ലൈല നസീർ, ജയ പ്രീത മോഹനൻ, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു, കൗൺസിലർമാരായ കെ മണികണ്ഠൻ, ജയന്തൻ, കെ വി ജോസ്, പി ഉണ്ണികൃഷ്ണൻ, കെ അജിത് കുമാർ, സിന്ധു സുബ്രഹ്മണ്യൻ, ടി വി സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ എൽ എസ് വൈകുണ്ഠൻ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Comments are closed.