1470-490

താനൂര്‍ കടപ്പുറത്ത് ട്രോമ ക്രെയർ പ്രവർത്തകന് വെട്ടേറ്റു.


പരപ്പനങ്ങാടി:താനൂര്‍ പണ്ടാരകടപ്പുറം സ്വദേശി പോറുകടവത്ത് കുഞ്ഞാവയുടെ ജാബിര്‍(27)നാണ് വെട്ടേറ്റത്‌. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ആയുധങ്ങളുമായി എത്തിയ അക്രമിസംഘമാണ് ഇയാളെ ആക്രമിച്ചത്. വീട്ടിലേക്ക് വരുന്നവഴിയാണ് ആക്രമണമുണ്ടായത്.

ട്രോമോകെയറിന്റെ സജീവപ്രവര്‍ത്തകനായ ജാബിര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തി തിരികെ വീട്ടിലേക്ക് വരുമ്പോളാണ് ആക്രമണമുണ്ടായതെന്ന പറയുന്നു.
കൈക്കും കാലിനും വെട്ടേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments are closed.