ആരാധനാലയങ്ങൾ തകർത്ത് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
പരപ്പനങ്ങാടി: ആരാധനാലയങ്ങൾ തകർത്ത് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.തലക്കടത്തൂർ ചെറിയമുണ്ടം സ്വദേശി കരുമരകാട്ടിൽ അഹമ്മദ് കുട്ടി (49) യെ താനൂർ സി.ഐ.പ്രമോദ് ന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.അരിക്കാട് മസ്ജിദ് തഖ്വവപള്ളിയിലെ മൈക്ക്, തലക്കടത്തൂർ വിഷ്ണു ക്ഷേത്രത്തിലെ തീപസ്തംമ്പം തകർത്തത്, അരീക്കാട് ജുമാ മസ്ജിദിനകത്തുള്ള മിഹ റാബ് ,മിംമ്പർ തീവെച്ച് നശിപ്പിച്ച് 8 ലക്ഷം രൂപയുടെ നാഷ നഷ്ടം വരുത്തിയത്, തലക്കടത്തൂർ പള്ളിയിലെ തീപസ്തം തകർത്തത്, വിവിധ നേർച്ച പെട്ടികൾ തകർത്ത് പണം കവർന്നതടക്കം ഇയാൾ നടത്തിയതായി പോലീസ് പറഞ്ഞു.സി.സി.ടി വി യിൽ കണ്ട പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. അനോഷണസംഘത്തിൽ താനൂസ്റ്റേഷൻ എസൈമാരായ നവീൻ ഷാജ്, രാജേഷ്, വിജയൻ, വാരിജാഷൻ എ എസൈനവീൻ, സി.പി.ഒമാരായ വിമോഷ്, ഷിബിൻ, ഡാനിയേൽ എന്നിവർ ഉണ്ടായിരുന്നു.
Comments are closed.