1470-490

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചാലക്കുടി നഗരസഭ.

കൊറോണ രോഗ വ്യാപനം തടയുവാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചാലക്കുടി നഗരസഭ.നഗരത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കി തിരക്ക് ഒഴിവാക്കു്ന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ചില്ലറ വില്‍പ്പന ഒഴിവാക്കുകയും എല്ലാവര്‍ക്കും അവരുടെ സ്ഥലത്തുള്ള കടകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കുന്നതാണ്.ചാലക്കുടിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുവാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.കോടശ്ശേരി പഞ്ചായത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്തിനാല്‍ പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന നഗരസഭയിലേക്ക് ആളുകള്‍ കുടുതലായി എത്തുവാന്‍ സാധ്യതയുള്ളതിനാലണ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുവാന്‍ എല്ലാവരും ശ്രമിക്കണമെന്നും എന്തെങ്കിലും അത്യാവശ്യങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ഡ് കൗണ്‍സിലറുമായോ മറ്റു വളണ്ടിയര്‍മാര്‍, ആശ വര്‍ക്കരുമായോ ബന്ധപ്പെട്ടാല്‍ വേണ്ട സഹായങ്ങള്‍ ലഭിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതിനാല്‍ അനവാശ്യമായി പുറത്തിറങ്ങി നടക്കാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൊണ്ട് രോഗം വ്യാപനം തടയുവാന്‍ എല്ലാവരും ശ്രമിക്കണം.

Comments are closed.