1470-490

ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധരായി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ


കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ സാമ്പത്തിക ഭദ്രത ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗതാഗതവകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷനും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധത അറിയിച്ചു. ശമ്പളം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയ്ക്ക് സമ്മതപത്രം അയച്ചു.

Comments are closed.