പോസ്റ്റ് ഓഫീസ് വീട്ടുമുറ്റത്ത് ഓടി എത്തും

പഴയന്നൂർ: ലോക്ക്ഡാൺ കാലത്ത് തപാൽ ഓഫീസിലേക്ക് എത്താൻ കഴിയാതെ വിട്ടിലിരിക്കുന്നവരെ സഹായിക്കാൻ തപാൽ സേവനം വീട്ടുമുറ്റത്ത് എത്തുന്നു. തപാൽ വകുപ്പിനെ അടിയന്തര സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാലാണ് “പോസ്റ്റ് ഓഫീസ് ഓൺ വീൽസ്” എന്ന പേരിൽ പോസ്റ്റ് ഓഫീസ് സൗകര്യങ്ങൾ വീട്ടുമുറ്റത്ത് എത്തിക്കുന്നത്. എപ്രിൽ 4 ശനിയാഴ്ച്ച കാലത്ത് 9.30 ന് കിള്ളി മംഗലത്തു നിന്ന് വണ്ടി പുറപ്പെടും 10.30 ന് ചേലക്കര 11.30 ന് പഴയന്നൂർ, 1 മണിക്ക് തിരുവില്വാമലയിൽ എത്തും. സേവിംങ്ങ് ബാങ്ക് നിക്ഷേപങ്ങൾ, പണം പിൻവലിക്കൽ, പേസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പ്രീമിയം സ്വീകരിക്കൽ, മണിയോഡർ ബുക്കിംങ്ങ് തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്ക്: 04872444900.
Comments are closed.