1470-490

നിയമപാലകർക്ക് പ്രതിരോധരക്ഷയുമായി ഭാരതീയ ചികിത്സാവകുപ്പ്


തൃശൂർ: ജില്ലയിൽ നിയമപാലത്തിനായി അഹോരാത്രം പണിയെടുക്കുന്ന നിയമപാലകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താൻ ഭാരതീയ ചികിത്സാ വകുപ്പ് രംഗത്ത്. തൃശൂർ കോർപ്പറേഷൻ പരിധിയിൽ ഡ്യൂട്ടിയിലുളള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധങ്ങൾ ജോലി സ്ഥലത്ത് എത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ആർ സലജകുമാരി അറിയിച്ചു. കഠിനമായ ചൂടിൽ മണിക്കുറുകളോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഷഡംഗ ചൂർണ്ണം ഇട്ട് തിളപ്പിച്ചാറിയ വെളളം നൽകും. നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. എൻ പി ശ്രീവത്സ് അറിയിച്ചതാണിത്. പോലീസ് അക്കാദമി പരിസരം അണുവിമുക്താക്കുന്നതിന് അപരാജിത ധൂമചൂർണ്ണം പുകയ്ക്കാൻ നടപടികളെടുത്തു. അക്കാദമിയിലെ പോലീസ് ട്രെയിനികൾക്കുളള ഔഷധങ്ങൾ വില്ലടം ഗവ. ആയൂർവേദ ആശുപത്രിയിൽ നിന്നും ഡോ. സ്മിനിയുടെ നേതൃത്വത്തിൽ ലഭ്യമാക്കി.
തുടരും

Comments are closed.