അതിഥി തൊഴിലാളി ക്യാമ്പുകളിൽ സൗകര്യം ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ

വടക്കാഞ്ചേരി നഗരസഭ പരിധിയിൽ വിവിധ പ്രദേശങ്ങളിലായി കഴിയുന്ന 387 അതിഥി തൊഴിലാളികൾക്ക് വേണ്ട ഭക്ഷണവും അരിയും മറ്റ് അത്യാവശ്യ സാധനങ്ങളും നൽകുന്നതിനുള്ള ക്രമീകരണം നഗരസഭ ഏർപ്പെടുത്തി. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നഗരസഭാ അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും സംയുക്തമായി പരിശോധന നടത്തി. അതാത് ക്യാമ്പുകളുടെ ഉത്തരവാദിത്വമുള്ള ലേബർ കോൺട്രാക്ടർമാർക്ക് തൊഴിലാളികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിന് നിർദ്ദേശം നൽകി. ലേബർ കോൺട്രാക്ടർമാർ ഇല്ലാത്ത സ്ഥലങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തി. മുണ്ടത്തിക്കോട് മേഖലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ് ആരോഗ്യ വകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു, കൗൺസിലർ മധു അമ്പലപുരം തുടങ്ങിയവരും വടക്കാഞ്ചേരി മേഖലയിൽ നഗരസഭ വൈസ് ചെയർമാൻ എം ആർ സോമ നാരായണൻ, സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ പ്രമോദ് കുമാർ, കൗൺസിലർ പി ആർ അരവിന്ദാക്ഷൻ ഹെൽത്ത് ഇൻസ്പെക്ടർ എൽ എസ് വൈകുണ്ഠൻ, തുടങ്ങിയവരും പരിശോധന നടത്തി. ഇന്ന് എട്ട് കേന്ദ്രങ്ങളിൽ ഭക്ഷണവും പലചരക്ക് സാധനവും അരിയും എത്തിച്ചു കൊടുത്തു.
Comments are closed.