1470-490

സംരക്ഷണ മാസ്‌കുകൾ നൽകി ഇരിങ്ങാലക്കുട സബ്ജയിൽ


സംരക്ഷണ മാസ്‌കുകൾ നൽകി ഇരിങ്ങാലക്കുട സബ്ജയിൽ. ജനമൈത്രി അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇരിങ്ങാലക്കുട സബ് ജയിൽ തടവുകാർ സാനിറ്റൈസറും മാസ്‌കുകളും നിർമ്മിച്ചു നൽകി. 100 മാസ്‌കുകളും 10 സാനിറ്റെസറുകളുമാണ് നൽകിയത്. ഇത് കൂടാതെ പൊതുജനങ്ങൾക്ക് 10 രൂപയ്ക്ക് അഞ്ച് മാസ്‌കുകളും 50 രൂപ നിരക്കിൽ 100 മില്ലിയുടെ സാന്നിറ്റെസർ ബോട്ടിലും നൽകി വരുന്നുണ്ട്. സബ്ജയിലിനുവേണ്ടി സൂപ്രണ്ട് അൻവർ, ഇരിങ്ങാലക്കുട സി.ഐ. എം ജെ ജോജിയ്ക്ക് സാനിറ്റെന്നുകൾ കൈമാറി.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് .ജെ ചിറ്റിലപ്പിള്ളി, ജനമൈത്രി അംഗം അഡ്വ.അജയകുമാർ തുടങ്ങിയവർ സന്നിഹിതരായി.

Comments are closed.