1470-490

ലോക്ക് ഡൗൺ സമയത്ത് പണം വെച്ച് ചീട്ടുകളിച്ച 4 പേരെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു

ലോക്ക് ഡൗൺ സമയത്ത് നിയമം ലംഘിച്ച് പണം വെച്ച് ചീട്ടുകളിച്ച 4 പേരെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ വഞ്ചിക്കടവിനടുത്തുള്ള മിനി കമ്യുണിറ്റി ഹാളിനടുത്ത റബ്ബർ തോട്ടത്തിലിരുന്ന് പണം വെച്ച് ചീട്ട് കളിച്ച വഞ്ചിക്കടവ് നിവാസ്സികളായ ജോർജ്, (65) കൃഷ്ണൻ ,നിഷാദ്, ജയൻ എന്നിവരെ അതിരപ്പിള്ളി ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻ്റ്, സബ്ബ് ഇൻസ്പെക്ടർ പി ഡി അനിൽകുമാർ എന്നിവരും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു കളിക്കാൻ ഉപയോഗിച്ച ചീട്ടും1270 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പേരിൽ സർക്കാർ കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നലകിയ നിർദ്ദേശം ലംഘിച്ചതിനെതിരെയും കുറ്റവകുപ്പുകൾ കേസെടുത്തു. സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാജു -എം.ജെ.പോൾസൻ.പി.എമാർട്ടിൻ എൻ.ആർ.സുകുമാരൻ എം.ജെ എന്നിവരും ഉണ്ടായിരുന്നു.

Comments are closed.