1470-490

കൊടുവള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി

തലശ്ശേരി: കൊടുവള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പടെ 56 ബസുകൾ തലശ്ശേരി അഗ്നിശമന സേനയിലെ സിനിയർ ഫയർ റെസ്ക്യു ഓഫീസർ സി. ഉല്ലാസൻ, ബൈജു കോട്ടായി, കെ സജിത്ത് ,സന്തോഷ് എന്നിവരടങ്ങുന്ന സംഘം അണുവിമുക്തമാക്കി. യാത്രക്കാർ ഇരിക്കുന്ന സ്ഥലങ്ങളും ഓഫീസും പരിസരങ്ങളും അണുവിമുക്തമാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രവൃത്തി ഉച്ചയ്ക്ക 1 മണിയോടെയാണ് അവസാനിച്ചത്.
ജനതാ കർഫ്യു പ്രഖ്യാപിച്ചത് മുതൽ എല്ലാ ദിവസവും അഗ്നിശമന സേന രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തലശ്ശേരി നഗരസഭയിലെ 52 വാർഡുകളിലും സമീപ പഞ്ചായത്തുകളായ പിണറായി, ധർമ്മടം, കതിരൂർ, എരഞ്ഞോളി, ന്യൂമാഹി എന്നിവിടങ്ങളിൽ അണുവിമുക്തപ്രവർത്തനം നടത്തുന്നുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് പരിസരവും ആശുപത്രി വളപ്പും നിത്യേന അണുവിമുക്തമാക്കുന്നുണ്ട്.നാനൂറ് ലിറ്റർ വെള്ളത്തിൽ സോഡിയം ഹൈപ്പോ കോറൈഡ് എന്ന അണുനാശിനി 2 ലിറ്റർ ചേർത്താണ് അണ നശീകരണം നടത്തുന്നത്. സ്റ്റേഷൻ ഓഫീസർ എൻ.കെ ശ്രീജിത്ത്, അസി. സ്റ്റേഷൻ ഓഫീസർ എം.എസ് ശശിധരൻ, തുടങ്ങി മുപ്പതോളം അഗ്നിശമന ജീവനക്കാരാണ് രണ്ട് ഷിഫ്റ്റുകളിലായി അണുവിമുക്തപ്രവർത്തനം നടത്തുന്നത്. അതോടൊപ്പം ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് മരുന്നുകളും ഭക്ഷ്യ കിറ്റുകളും ഇവർ എത്തിച്ച് നൽകുന്നു

Comments are closed.