1470-490

കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത!

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും(ഏപ്രില്‍ 3, 4) ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 34 ഡിഗ്രി സെല്‍ഷ്യസും അതിലധികവും ഉയരാന്‍ സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൂട് വര്‍ധിക്കുന്നത് മൂലം സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെയേറെ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യ രശ്മികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം.

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673