1470-490

കൊരട്ടി മേഖലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

കൊരട്ടി: അനാവശ്യമായി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് തടയുന്നതിനായി ദേശീയപാതയില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള വഴികളെല്ലാം അടച്ചിട്ട ശേഷം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഒരേ സമയം കൂടുതല്‍ പ്രദേശങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനായി ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ മുതലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. 7 കി.മീ. പരിധിയിലെ ദൃശ്യങ്ങള്‍ വരെ ഒരേ സമയം പരിശോധിക്കുവാന്‍ ഇതുവഴി കഴിയുമെന്ന് എസ്എച്ച്ഒ ബി.കെ.അരുണ്‍ പറഞ്ഞു. കൊരട്ടി, ആറ്റപ്പാടം, കാടുകുറ്റി, അന്നനാട്, പുളിക്കക്കടവ്, മേലൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെ അദ്യഘട്ട പരിശോധന നടത്തി. ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിച്ചു. പിങ്ക് പൊലീസിന്റെ സേനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ദേശീയപാതയിലൂടെയുള്ള അനാവശ്യ യാത്രചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഗ്രാമീണ റോഡുകളില്‍ ഇപ്പോഴും അലക്ഷ്യമായി യാത്ര ചെയ്യുന്നതും കളിസ്ഥലങ്ങളില്‍ കളിക്കുവാന്‍ ഇറങ്ങുന്നതും തുടരുകയാണ്. ഇത്തരക്കാരെ പിടികൂടാന്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുവാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ 20 പേര്‍ക്കെതിരെ കേസെടുക്കുകയും വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. ദേശീയപാതയും പൊലീസിന്റെ ക്യാമറയുടെ നിരീക്ഷണത്തിലാണ്

Comments are closed.