കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ എംപി ഫണ്ട് അനുവദിച്ചു

കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താലൂക്ക് ആശുപത്രിയ്ക്ക് ഐസിയു വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി ബെന്നി ബഹനാൻ എംപി തുക അനുവദിച്ചത്. എംപിയുടെ 2019 -20 പ്രാദേശിക ഫണ്ടിൽ നിന്ന് അടിയന്തരമായി തുക അനുവദിച്ചു കൊണ്ടുള്ള കത്ത് ജില്ലാകളക്ടർക്ക് കൈമാറിയതായി എംപി അറിയിച്ചു. രോഗ സാമൂഹ്യ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം വെന്റിലേറ്റർ പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി.
Comments are closed.