കേരളത്തിൽ 9 പേർക്കു കൂടി കോവിഡ്

കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു. കാസര്‍കോട് ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 706 പേര്‍ ആശുപത്രിയിലടക്കം സംസ്ഥാനത്ത് 169990 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പോസിറ്റീവ് ആയവരുൾപ്പെടെ രോഗബാധയുണ്ടായ 206 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേർ വിദേശികൾ. രോഗികളുമായി സമ്പർക്കം മൂലം വൈറസ് ബാധിച്ചത് 78 പേർ. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്.
Comments are closed.