1470-490

കതിരൂർ ബാങ്ക് 35.80 ലക്ഷം നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ എ എൻ ഷംസീർ എംഎൽഎക്ക് കൈമാറുന്നു


കതിരൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് 35.80 ലക്ഷം രൂപ നൽകി. ബാങ്കിന്റെ പൊതു നന്മ ഫണ്ടിൽ നിന്നും 10 ലക്ഷവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 25.57 ലക്ഷവും പ്രസിഡന്റിന്റെ ഓണറേറിയവും ഡയറക്ടർമാരുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും ഉൾപ്പെടുന്നതാണ് തുക. ബാങ്ക് പ്രസിഡൻറ് ശ്രീജിത്ത് ചോയൻ എ എൻ ഷംസീർ എംഎൽഎയ്ക്ക് തുക കൈമാറി. സെക്രട്ടറി എം മോഹനനും ചടങ്ങിൽ പങ്കെടുത്തു.

Comments are closed.