1470-490

കടപ്പുറത്ത് 1500 കുടുംബങ്ങൾക്ക് ഹാന്റ് വാഷ് വിതരണം ചെയ്തു.


കടപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളിലായി 1500 കുടുംബങ്ങളിലേക്ക് അരലിറ്റർ വീതം ഹാന്റ് വാഷ് വിതരണം ചെയ്തു. കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം ചാവക്കാട് പോലീസ് സ്റ്റേഷൻ ഓഫീസർ അനിൽ ടി. മാപ്പുള്ളി നിർവ്വഹിച്ചു.
ഷെൽട്ടർ പ്രസിഡന്റ് ടി. കെ അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി പി. കെ ബഷീർ, മറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഹാന്റ് വാഷ് വീടുകളിൽ നേരിട്ട് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഹാന്റ് വാഷ് ആവശ്യമുള്ള മറ്റുള്ളവർക്ക് ഭാരവാഹികളുമായി ബന്ധപ്പെടാം.

Comments are closed.