1470-490

പോരാമ്പ്ര ഗവൺമെൻറ് ആയൂർവേദ ആശുപത്രിയിലെ ഒരു കെട്ടിടം ഐ സിലേഷൻ വാർഡാക്കി മാറ്റുന്നു

കോവീഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഐസിലേഷൻ വാർഡുകൾ ആരംഭിക്കുന്നതിനായി കൊടകര പോരാമ്പ്ര ഗവൺമെൻറ് ആയൂർവേദ ആശുപത്രിയിലെ ഒരു കെട്ടിടം ഐ സിലേഷൻ വാർഡാക്കി മാറ്റുന്നു.
വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ.കൊടകര സൗത്ത് മേഖലാ കമ്മറ്റിയും, പേരാമ്പ്രമൈത്രി റസിഡൻസ് അസോസിയേഷനും സംയുക്തമായി നടത്തി.
കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.പ്രസാദൻ, ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. വി. രമ, ഹെൽത്ത് ഇൻസ്പെക്ടർ ഹാരീസ് പറച്ചിക്കാടൻ, ജെ.എച്ച്.ഐ.മാരായ ഷോഗൺ ബാബു, എം.സുനിൽ, മൈത്രി അസോസിയേഷൻ സെക്രട്ടറി കെ.കെ.ജയപ്രകാശ്, ഡി.വൈ.എഫ്.ഐ. സൗത്ത് മേഖലാ കമ്മറ്റി സെക്രട്ടറി എം. എസ്. സുഷിൽ എന്നിവർ നേതൃത്വം നൽകി

Comments are closed.