1470-490

വിവരങ്ങള്‍ നല്‍കണം


മലപ്പുറം: കേരള ബീഡി  -ചുരുട്ട് തൊഴിലാളി ക്ഷേമപദ്ധതിയില്‍  2020 ഫെബ്രുവരി വരെ അംശദായം അടച്ച് അംഗത്വം നിലനിര്‍ത്തിയിട്ടുള്ള രജിസ്‌ട്രേഡ് തൊഴിലാളികള്‍ പേര് വിവരം, ക്ഷേമനിധി അംഗത്വ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ്, ആധാര്‍ നമ്പര്‍ ബന്ധപ്പെട്ട സ്ഥാപനമുടമകളുടെ സാക്ഷ്യപത്രം എന്നിവ ഏപ്രില്‍ 20നകം beedi.worker@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള തൊഴിലാളികള്‍ നിര്‍ദിഷിട ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് ഏപ്രില്‍ 20നകം ഓഫീസിലേക്ക് അയച്ചുനല്‍കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Comments are closed.