1470-490

അഗ്നിശമന സേനാവിഭാഗം മരുന്നും ഭക്ഷ്യവസ്തുക്കളും നൽകി.

കുറ്റ്യാടി :- കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ നാദാപുരം യൂണിറ്റിലെ സേനാംഗങ്ങൾ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലെത്തുവർക്ക് മുട്ട, ബ്രഡ്, പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നൽകി.കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രൻ ഏറ്റുവാങ്ങി. കൊറൊണാ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അഗ്നി ശമന സേനാവിഭാഗം കഴിഞ്ഞ ദിവസങ്ങിൽ കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലത്തിലെ പൊതു സ്ഥലങ്ങളിൽ അണുവിമുക്തമാക്കുന്നതിന്ന് പുറമെ വീടുകളിൽ മരുന്നുകളും മറ്റ് ഭക്ഷണ വസ്തുക്കളും ചെയ്ത് വരികയാണെന്നും ഏത് അടിയന്തിര ഘട്ടങ്ങളിലും 101 എന്ന നമ്പറിൽ ബന്ധപെടേണ്ടതാണെന്നും സേനാംഗങ്ങൾ അറിയിച്ചു. ഭക്ഷ്യവസ്തു വിതരണ പരിപാടിയിൽ
സംസ്ഥാന എക്സിക്യൂട്ടീവും കോഴിക്കോട് മേഖലാ പ്രസിഡന്റുമായ ഷൈനേഷ് മൊകേരി, യൂണിറ്റ് പ്രസിഡന്റ് ഷിജേഷ്, മേഖലാ കമ്മിറ്റി അംഗം ജിജിത്,യൂണിറ്റ് കൺവീനർ സന്തോഷ്,ട്രഷറർ ഷിഗിലെഷ്,വിജേഷ്,വിവേക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.