1470-490

കോവിഡ് 19 സ്ഥിതീകരിച്ച പ്രദേശങ്ങളിൽഅഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ തുടരുന്നു.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അഗ്നിശമന സേനയും, സിവിൽ ഡിഫൻസ് വളണ്ടിയേർസും ചേർന്ന് നഗരത്തിലും സമീപ പ്രദേശത്തും അണു നശീകരണ പ്രവർത്തനങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം .കോവിഡ് സ്ഥിതികരിച്ച വ്യക്തിയുടെ റൂട്ട് മാപ്പിനടിസ്ഥാനത്തിൽ ആശുപത്രികൾ ,ബസ്സ്റ്റോസ്റ്റോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ നടത്തി. കീഴാറ്റൂർ പഞ്ചായത്തിലെ രോഗി സന്ദർശിച്ച പട്ടിക്കാട്ടുള്ള സിറ്റി ആശുപത്രിയിലും അണു നശീകരണ പ്രവർത്തനം നടന്നു. അവിടെ ജോലി നോക്കിയിരുന്ന ഡോക്ടറെയും ജീവനക്കാരേയും സ്വയം ക്വാറണ്ടേനിൽ പ്രവേശിപ്പിച്ചു. റേഷൻ വിതരണത്തന് സുരക്ഷ ഒരുക്കാൻ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എഴുപതോളം റേഷന്‍ കടകളുടെ പരിസരവും പെൻഷൻ വിതരണത്തിന് മുന്നോടിയായി പെരിന്തൽമണ്ണ, പുലാമന്തോൾ, സമീപ ജില്ലയിലെ വിളയൂർ, ചെർപ്പുളശേരി എന്നിവിടങ്ങളിലും സബ് ട്രഷറികളും പരിസരവും മാവേലി സ്റ്റോറുകൾ, ത്രിവേണി സൂപർമാർക്കറ്റുകൾ, പോലീസ് സറ്റേഷൻ, കലിങ്കല്ലത്താണി പോലീസ് എയ്ഡ്പോസ്റ്റ്, പെരിന്തൽമണ്ണ, പട്ടിക്കാട്മ ങ്കട, മാലാപ്പറമ്പ് എന്നിവിടങ്ങളിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകൾ, ജില്ലാ ആശുപത്രി, ഹെൽത്ത് സെന്ററുകൾ തുടങ്ങിയ ഇടങ്ങളിലാണ് അണു വിമുക്തമാക്കിയത്. സ്റ്റേഷൻ ഓഫീസർ സി.ബാബുരാജ്, സീനിയർ ഫയർ ഓഫീസർമാരായ ടി സുരേഷ്, വി.അബ്ദുൽ സലീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്. വരും ദിവസങ്ങളിലും അണു നശീകരണ-ശുചീകരണ പ്രവർത്തനം തുടരുമെന്ന് സ്റ്റേഷൻ ഓഫീസർ സി ബാബുരാജ് അറിയിച്ചു,

Comments are closed.