1470-490

മനുഷ്യാവകാശ പ്രവർത്തവകരെന്ന പേരിൽ തട്ടിപ്പ്; പ്രതികളെ റിമാൻറ് ചെയ്തു

പഴയന്നൂർ:മനുഷ്യാവകാശ പ്രവർത്തകരെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളിൽ നിന്ന് സാധനങ്ങൾ തട്ടാൻ ശ്രമിച്ച രണ്ടു പ്രതികളെ പഴയന്നൂർ പോലീസ് പിടികൂടി റിമാന്റ് ചെയ്തു. പട്ടാമ്പി സ്വദേശിയും ഇപ്പോൾ ചേലക്കോട് താമസിക്കുകയും ചെയ്യുന്ന തൃത്താല ഞാങ്ങാട്ടിരി അമനത്ത് പുത്തൻപീടികയിൽ മുസ്തഫ (49), ഇയാളുടെ ഭാര്യയെന്നു പറയുന്ന ചേലക്കോട് കുളങ്ങരമoത്തിൽ നസീമ (38) എന്നിവരെയാണ് റിമാന്റ് ചെയ്തത്. കെ എൽ 53 കെ 1111 നമ്പറിലുള്ളവെള്ള ബൊലേറൊ ജീപ്പിൻ്റെ മുൻവശത്ത് ചില്ലിൽ ഹുമാൻ റൈറ്റ്സ് എന്ന് ചുവന്ന അക്ഷരത്തിലും നീല ചെറിയ ബോർഡിൽ വെള്ള അക്ഷരത്തിൽ മുൻപിലും പുറകിലും പ്രസിഡൻ്റ് ഹുമാൻ റൈറ്റ്സ് ഓർഗനൈസേഷൻ ബോർഡ് വെച്ചായിരുന്നു ഇവരുടെ യാത്ര. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പഴയന്നൂരിലെ റംല സൂപ്പർമാർക്കറ്റിൽ നിന്നും 2 ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയ ശേഷം പണം കൊടുക്കാതെ മനുഷ്യാവകാശ പ്രവർത്തക ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കടക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമക്ക് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് വാഹനം സഹിതം പിടികൂടുകയായിരുന്നു.

49 കാരനായ മുസ്തഫ വാൽപ്പാറക്കടുത്ത് വാട്ടർഫോൾ സ്വദേശിയാണ്. 20 വർഷത്തോളമായി പാലക്കാട് പട്ടാമ്പി വട്ടുളളി-വടക്കേ വെള്ളടിയം കുന്നത്തും, 8 വർഷത്തോളമായി മാട്ടായയിലുമായി താമസിച്ചിരുന്നു.
നിലവിൽ ഭാര്യയും, മക്കളും,പേരമക്കളുമുള്ള മുസ്ഥഫ ചേലക്കോട്ടുകാരിയും പ്രവാസിയുടെ ഭാര്യയുമായ കുളങ്ങര മഠത്തിൽ നസീമയും പരസ്പരം പ്രണയത്തിലാവുന്നതും ഒരുമിച്ച് താമസമാക്കിയതും.സമാനമായ പലതട്ടിപ്പുകളും മുമ്പും നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് മഞ്ചേരി കോടതിയിലും മറ്റും കേസ് നടന്നതായും നാട്ടുകാർ പറഞ്ഞു.

എപ്രിൽ ഒന്ന് ബുധനാഴ്ച്ച
മുള്ളൂർക്കരയിലെ
പി.എം.സ്റ്റോഴ്സ്,ഗുരുശക്തി, പി.കെ.എം സ്റ്റോഴ്സ്
എന്നീ പലചരക്ക് വിൽപ്പന നടത്തുന്ന 3 കടകളിൽ സമാനമായ തട്ടിപ്പ് നടന്നതായി വടക്കാബേരി പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമകളായ പി.എം. മുസ്ഥഫ,ദേവരാജൻ,
ഹംസ എന്നിവരും, കേരള വാപാരി വ്യവസായി ഏകോപന സമിതി മുള്ളൂർക്കര യൂണിറ്റും പരാതി സമർപ്പിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് പഴയന്നൂരിൽ വെച്ച്
പഴയന്നൂർ സി.ഐ. പി.സി. ചാക്കോയുടെ നേതൃത്വത്തിൽ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

Comments are closed.