1470-490

പായിപ്പാട് മോഡലില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കാന്‍ തൃശൂരിലും നീക്കം.

പായിപ്പാട് മോഡലില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കാന്‍ തൃശൂരിലും നീക്കം. വ്യാജ പ്രചരണം നടത്തിയ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.തൃശൂര്‍ എരുമപ്പെട്ടി കടങ്ങാട് പഞ്ചായത്തില്‍ അതിഥി തൊഴിലാളികളെ പ്രാകോപിപ്പിക്കും വിധം വ്യാജ പ്രചരണം നടത്തിയ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്.കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡന്റ് പികെ സുലൈമാന്‍, കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി സി.വി. മുത്തു എന്നിവര്‍ക്കെതിരെയാണ് കേസ്.
കടങ്ങോട് പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നിടത്തു ചെന്ന് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും, തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയും ഇവ ഫോണില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമുള്ള കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
തൊഴിലാളികളുടെ വീട്ടിലെത്തിയ നേതാക്കള്‍ അമ്മയുടേയും പിഞ്ചു കുഞ്ഞിന്റേതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Comments are closed.