വീടിനോട് ചേർന്ന് ഷെഡ് കെട്ടി ചാരായം നിർമ്മിച്ച സംഭവത്തിൽ എക്സൈസ് സംഘം കേസെടുത്തു.

എക്സൈസ് ഇരിഞ്ഞാലകുട റേഞ്ച് പാർട്ടി നെന്മണിക്കരയിൽ നടത്തിയ പരിശോധനയിൽ ചിറപറമ്പത്ത് വീട്ടിൽ മനോജ് എന്നയാളാണ് താൽകാലിക ഷെഡ് കെട്ടി ചാരായം വാറ്റുന്നത് കണ്ടെത്തിയത്. ഇവിടെ നിന്ന് വാറ്റ് ഉപകരണങ്ങളും 400 ലിറ്റർ കോടയും 2 ലിറ്റർ സ്പിരിറ്റും 50 കിലോ ശർക്കരയും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല . ഉടൻ തന്നെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് ഇൻസ്പെക്ടർ എം.ആർ. മനോജ് , പ്രിവന്റീവ് ഓഫീസർ വിന്നി സിമേത്തി , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു വർഗ്ഗീസ് , സി ഇ ഒ മാരായ ബെന്നി , പിങ്കി മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Comments are closed.