1470-490

കൊറോണ കാലത്ത് രോഗികൾക്ക് ആശ്വാസമായി യുവജന കമ്മീഷൻ


കോവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണായ സാഹചര്യത്തിൽ ജീവൻരക്ഷാമരുന്നുകൾ ലഭിക്കാത്തവർക്ക് മരുന്നുകൾ എത്തിക്കുകയാണ് യുവജന കമ്മീഷൻ. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച് മരുന്നുകൾ ഫയർഫോഴ്‌സിന്റെ സഹായത്തോട് കൂടിയാണ് എത്തിക്കുന്നത്.
ആദ്യ ഘട്ട മരുന്ന് വിതരണത്തിനായി കാസർഗോഡ് വരെയുള്ള ജില്ലകളിലേക്കുള്ള ജീവൻരക്ഷാ മരുന്നുകളുമായി ഫയർ ഫോഴ്‌സിന്റെ വാഹനം ഏപ്രിൽ മൂന്നിന് പുറപ്പെട്ടു.
യുവജനകമ്മീഷൻ യൂത്ത് ഡിഫെൻസ് ഫോഴ്‌സ് വോളന്റീർസ് സമാഹരിച്ച മരുന്നുകളുമായാണ് ദൗത്യസംഘം തിരിച്ചത്. മരുന്നുകൾ യുവജനകമ്മീഷൻ സംസ്ഥാന കോ ഓർഡിനേറ്റർമായ അഡ്വ. എം രൺദീഷ്, ആർ മിഥുൻഷാ എന്നിവർ സ്റ്റേഷൻ ഓഫിസർ നിതിൻ രാജിന് കൈമാറി. ഫയർ റെസ്‌ക്യൂ ഓഫിസർമാർ മനുമോഹൻ, ഡ്രൈവർമാരായ സന്തോഷ് പ്രശാന്ത് എന്നിവർ ഏറ്റുവാങ്ങി. സേനാംഗംങ്ങളായ പ്രശാന്ത്, സന്തോഷ് എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.
കേരള ഫയർ ഫയർ ആൻഡ് റെസ്‌ക്യു സർവ്വീസസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻന്റെയും യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെയും നേതൃത്വത്തിലാണ് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
യുവജനകമ്മീഷന്റെ സന്നദ്ധപ്രവർത്തകർ സംസ്ഥാനത്തെ 14 ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനങ്ങൾ നടത്തി വരികയാണ്.

Comments are closed.